പഞ്ചാബില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 4 മരണം, 27 പേര്‍ക്ക് പരിക്ക്

  • 30/05/2025

പഞ്ചാബില്‍ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 4 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. രാത്രി 1 മണിയോടെയാണ് ഫാക്ടറിയില്‍ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഫാക്ടറി പ്രവർത്തിച്ചിരുന്ന 2 നില കെട്ടിടം തകർന്നു വീണു. നിരവധി തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം.

ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പടക്കങ്ങള്‍ നിർമ്മിക്കുന്ന യൂണിറ്റും പാക്കിങ്ങ് യൂണിറ്റും ഒരേ കെട്ടിടത്തില്‍ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.

Related News