ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരില്‍ നിയമ വിദ്യാർത്ഥി അറസ്റ്റില്‍. ശർമിഷ്ഠ പനോലി എന്ന നിയമ വിദ്യാർത്ഥിനിയെ ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസാണ് അറസ്റ്റ് ചെയ്തത്. ശർമിഷ്ഠ സമൂഹ മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ശർമിഷ്ഠയുടെ വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഒരു മതത്തെ ലക്ഷ്യം വച്ച് അനാദരവോടെ, അവഹേളനപരമായ പരാമർശങ്ങള്‍ ശർമിഷ്ഠ നടത്തി എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് വിവാദമായതോടെ ശർമിഷ്ഠ സോഷ്യല്‍ മീഡിയയില്‍ നിരുപാധികം ക്ഷമാപണം നടത്തുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ആരെയും വേദനിപ്പിക്കാൻ മനഃപൂർവ്വം ആഗ്രഹിച്ചിട്ടില്ലെന്നുമാണ് ശർമിഷ്ഠ വ്യക്തമാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?