'പാകിസ്ഥാന്റേത് കള്ളപ്രചരണം'; ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചരണം തള്ളി ഇന്ത്യ

  • 31/05/2025

ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചാരണം തള്ളി ഇന്ത്യ. പാകിസ്ഥാന്റെ പ്രചരണം കള്ളമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാൻ വ്യക്തമാക്കി. അതേ സമയം യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതില്‍ ജനറല്‍ അനില്‍ ചൗഹാൻ വ്യക്തത വരുത്തിയിട്ടില്ല. യുദ്ധവിമാനം വീണോ എന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു.


ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയപ്പോള്‍ മുതല്‍ ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ പരിഹരിച്ച്‌ ഏറെ ദൂരത്ത് വിമാനങ്ങളില്‍ നിന്ന് പാക്കിസ്ഥാനെ ആക്രമിക്കാൻ കഴിഞ്ഞെന്നും ജനറല്‍ അനില്‍ ചൗഹാൻ വെളിപ്പെടുത്തി.

Related News