ദില്ലിയില്‍ എഎപി - സിപിഎം ചര്‍ച്ച: അരവിന്ദ് കെജ്രിവാളിനെ കണ്ട് എംഎ ബേബി; കൂടിക്കാഴ‌ച നിലമ്ബൂര്‍ തെരഞ്ഞെടുപ്പിനിടെ

  • 02/06/2025

ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാളുമായി ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കൂടിക്കാഴ്ച നടത്തി. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന് ആം ആദ്മി പാർടി പരസ്യ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്ത് വന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.

കെജ്രിവാളിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷി മർലേന, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരും ചർച്ചയില്‍ പങ്കെടുത്തു.

Related News