'സംസാര സ്വാതന്ത്ര്യമെന്നാല്‍ മതവികാരം വ്രണപ്പെടുത്തുകയല്ല'; ശര്‍മിഷ്ഠ പനോലിക്ക് ജാമ്യമില്ല: കൊല്‍ക്കത്ത ഹൈക്കോടതി

  • 03/06/2025

മതവികാരങ്ങളെ വ്രണപ്പെടുത്തുകയല്ല സംസാര സ്വാതന്ത്ര്യമെന്ന് ശര്‍മിഷ്ഠ പനോളിയോട് കൊല്‍ക്കത്ത ഹൈക്കോടതി. സംസാര സ്വാതന്ത്ര്യം മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഒരാളെ അനുവദിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ശര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം നിരസിക്കുകയും ചെയ്തു. രാജ്യത്തെ വൈവിധ്യത്തെ ഉയര്‍ത്തിക്കാണിച്ച ഹൈക്കോടതി ശര്‍മിഷ്ഠയുടെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചുകൊണ്ട് 22 കാരിയായ നിയമ വിദ്യാര്‍ഥി സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Related News