ബക്രീദിനോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ ബലി നടത്തരുതെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം. ആഘോഷസമയത്ത് തങ്ങളുടെ പ്രദേശങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്ന് നയിബ് ഷാഹി ഇമാം സയ്യിദ് ഷബാന്‍ ബുഖാരി മുസ്ലിം സമൂഹത്തോട് അഭ്യര്‍ഥിച്ചു.
ഇന്ത്യയിലുടനീളം ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങള്‍ മാന്യമായി ആഘോഷിക്കുന്നതുപോലെ ഈദ്-ഉല്‍-അദ്ഹയും ബഹുമാനത്തോടെയും ആദരവോടെയും ആചരിക്കണം, ഇമാം പറഞ്ഞു. ജൂണ്‍ 6നോ 7നോ ആയിരിക്കും ബക്രീദ്.
ഒരു പ്രവൃത്തിയും മറ്റ് പൗരന്‍മാരുടെ വികാരങ്ങളേയോ വിശ്വാസങ്ങളേയോ വ്രണപ്പെടുത്തരുത്. വീടുകളില്‍ അല്ലെങ്കില്‍ സ്വകാര്യമായ ഇടങ്ങളില്‍ മാത്രമേ ബലിയര്‍പ്പിക്കാവൂ. റോഡുകളിലോ തുറസായ സ്ഥലങ്ങളിലോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചടങ്ങുകളുടെ ഫോട്ടോയും വിഡിയോയും എടുക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?