പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡിഎംകെ ഭയമില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എ.രാജ. ബിജെപിയുടേതിന് വിരുദ്ധമായ ഒരു പ്രത്യയശാസ്ത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അത് കാവി പാർട്ടി തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മധുരയില്‍ ഭരണകക്ഷിയായ ഡിഎംകെയെ അമിത് ഷാ വിമർശിച്ചതിന് മറുപടിയായി ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബിജെപി നേതാവിന്‍റെ പരാമർശങ്ങള്‍ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് രാജ ചൂണ്ടിക്കാട്ടി.
ദ്രാവിഡ പ്രത്യയശാസ്ത്രം കാവി പ്രത്യയശാസ്ത്രത്തിന് എതിരായതിനാല്‍, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ ബിജെപിക്ക് കാലുറപ്പിക്കാൻ കഴിയില്ലെന്ന് ലോക്‌സഭാ എംപി തറപ്പിച്ചു പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?