ആയുധ ശേഷി വ‌ര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

  • 19/06/2025

രാജ്യത്തിന്റെ ആയുധ ശേഷി വ‌ർധിപ്പിക്കുന്നതിനായി ധനുഷ് ടോവ്ഡ് ഗണ്‍ സിസ്റ്റങ്ങളുടെ മൂന്നാം റെജിമെന്റ് വികസിപ്പിക്കുന്നതിനുള്ള പ്രവ‌ർത്തനങ്ങള്‍ ആരംഭിച്ച്‌ ഇന്ത്യ. ധനുഷിന്റെ രണ്ടാം റെജിമെന്റിന്റെ നി‌ർമാണ പ്രവ‌ർത്തനങ്ങള്‍ പൂ‌ർത്തിയാക്കിയതായും, മൂന്നാം യൂണിറ്റിനുള്ള കുറച്ചെണ്ണം ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


ധനുഷിന്റെ ഓരോ റെജിമെന്റ് യൂണിറ്റുകളിലും 18 ഗണ്‍ സിസ്റ്റങ്ങളാണ് ഉള്‍പ്പെടുന്നത്. 2019 ല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഓർഡനൻസ് ഫാക്ടറി ബോർഡായിരുന്ന AWEILന്റെ അനുമതി നേടിയതോടെ ധനുഷ് പീരങ്കികളുടെ വൻതോതിലുള്ള ഉല്‍പ്പാദനമാണ് നടക്കുന്നത്. 1,260 കോടി രൂപയുടെ കരാറാണിത്.

2026 മാർച്ചിനുള്ളില്‍ ധനുഷ് 155-എംഎം/45 കാലിബർ ടോവ്ഡ് ഹോവിറ്റ്‌സ‌ർ എത്തിക്കണമെന്നായിരുന്നു കരാ‌ർ. ജബല്‍പൂർ ആസ്ഥാനമായി പ്രവ‌ർത്തിക്കുന്ന അഡ്വാൻസ്ഡ് വെപ്പണ്‍സ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (AWEIL) ആണ് ഇതിന്റെ നി‌ർമാതാക്കാള്‍. എന്നാല്‍ എല്ലാ കരാർ പ്രകാരമുള്ള എല്ലാ സിസ്റ്റങ്ങളും കൃത്യസമയത്ത് ലഭിക്കാൻ സാധ്യത കുറവാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. 2026 ആകുമ്ബോഴേക്കും ഇന്ത്യൻ സൈന്യത്തിന് കൈമാറേണ്ടിയിരുന്ന 114 ധനുഷ് ആ‌ർട്ടിലറി ഗണ്‍ സിസ്റ്റങ്ങളും ലഭിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Related News