മാട്രിമോണിയല്‍ സൈറ്റ് വഴി പങ്കാളിയെ തേടി, 85 കാരന് നഷ്ടമായത് 11 ലക്ഷം രൂപ

  • 23/06/2025

ജീവിത പങ്കാളിയെ അന്വേഷിച്ച്‌ പരസ്യം നല്‍കിയ വയോധികന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ. പൂനെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്. പ്രാദേശിക പത്രത്തില്‍ കണ്ട പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്.

രജിസ്‌ട്രേഷന്റെ പേരിലാണ് തട്ടിപ്പ് തുടങ്ങിയത്. രജിസ്‌ട്രേഷന് ശേഷം പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് അദ്ദേഹം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടുകയും വളരെ പെട്ടെന്ന് തന്നെ യുവതി വയോധികന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴായി ഇയാളില്‍ നിന്ന് യുവതി പണം വാങ്ങി. സാമ്ബത്തികമായി പിന്നിലാണെന്ന യുവതിയുടെ വാദത്തില്‍ വിശ്വസിച്ചാണ് പണം നല്‍കിയത്.

വിവാഹത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ യുവതി പലപ്പോഴായി ഒഴിഞ്ഞ് മാറുന്ന സാഹചര്യം ഉണ്ടായി. പിന്നീട് യുവതി കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 18നും ജൂണ്‍ 6നും ഇടയിലാണ് സംഭവം നടന്നത്.

Related News