ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിക്ക് വിജയം, ഒരിടത്ത് ബിജെപി

  • 23/06/2025

ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വിജയം. വിസാവദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. ബിജെപിയുടെ കിരിത് പട്ടേലിനെ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ നിതിന്‍ റാന്‍പാരിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ബിജെപി എംഎല്‍എ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞവര്‍ഷം രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് വിസാവദാറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2007 ന് ശേഷം ഇതുവരെ വിസാവദാറില്‍ ബിജെപിക്ക് വിജയിക്കാനായിട്ടില്ല. 2025 ല്‍ നടന്ന പട്ടീദാര്‍ സമരത്തിലൂടെയാണ് ഗോപാല്‍ ഇറ്റാലിയ സംസ്ഥാനത്ത് ശ്രദ്ധേയനാകുന്നത്.

Related News