ലിവ് - ഇന്‍- പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗളൂരുവില്‍ 33 കാരന്‍ പിടിയിയില്‍. നഗരത്തിലെ ചന്നമ്മനക്കരെ മേഖലയില്‍ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അസം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീന്‍ ആണ് ലിവ് - ഇന്‍ - പങ്കാളിയായ പുഷ്പ എന്ന ആശയെ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം ചാക്കില്‍ക്കെട്ടി പ്രദേശത്ത് നഗര സഭ സ്ഥാപിച്ച മാലിന്യ സംഭരണപ്പെട്ടിയില്‍ തള്ളുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം പുറത്തറിഞ്ഞത്. മാലിന്യം നിക്ഷേപിക്കാന്‍ സമീപവാസി കൊട്ടയ്ക്ക് സമീപം എത്തിയപ്പോള്‍ അസാധാരണമായ രീതിയിലുള്ള ചാക്ക്‌കെട്ട് കണ്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതേദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കയ്യും കാലും ബന്ധിച്ച നിലയില്‍ മുഖത്ത് ഉള്‍പ്പെടെ മാരകമായ മുറിവുകളോടെ ആയിരുന്നു മൃതദേഹം. തുടര്‍ന്ന് സിസിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?