കൂടെ പഠിച്ച പെണ്‍കുട്ടി പ്രസവിച്ചു, പിന്നാലെ നേതാവിന്റെ മകൻ മുങ്ങി, പത്രസമ്മേളനം വിളിച്ച്‌ കുടുംബം

  • 30/06/2025

കോളേജ് വിദ്യാർഥിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകനെ കാണാനില്ല. വിവാഹ വാഗ്ദാനം നല്‍കി ബിജെപി നേതാവിന്റെ മകൻ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച്‌ യുവതിയുടെ അമ്മ രംഗത്തെത്തി. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകനെതിരെയാണ് യുവതിയും കുടുംബവും രംഗത്തെത്തിയത്.

കൃഷ്ണ ജെ റാവു ഇപ്പോള്‍ ഒളിവിലാണ്. വിദ്യാർത്ഥിനിയായ തന്റെ മകള്‍ക്ക് ഹൈസ്കൂള്‍ കാലം മുതല്‍ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷ്ണ റാവു മകളെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും എന്നാല്‍ ഗർഭിണിയായതോടെ മുങ്ങിയെന്നും ഇവർ പറഞ്ഞു. ഏഴാം മാസത്തിലാണ് കുടുംബം ഗർഭ വിവരം അറിയുന്നത്.

ഗർഭിണിയായ ശേഷം കൃഷ്ണ റാവുവിന്റെ അച്ഛനെ സമീപിച്ചപ്പോള്‍, വിവാഹം നടത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ പിന്നീട് വിവാഹം കഴിക്കാൻ നിർബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.

തുടർന്ന് കുടുംബം പരാതി നല്‍കാൻ പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ചു. അവിടെ വെച്ച്‌ പ്രതിയുടെ പിതാവ് പി.ജി. ജഗന്നിവാസ റാവു എംഎല്‍എ അശോക് കുമാർ റായിയെ ഫോണില്‍ ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്നു. എംഎല്‍എ നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനല്‍കിയതായും ഭാവിയെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും ഇരയുടെ അമ്മ ആരോപിക്കുന്നു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായും അവർ പറഞ്ഞു.

Related News