'75 വയസ്സ് തികഞ്ഞാല്‍ വഴി മാറണം'; നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

  • 11/07/2025

നേതാക്കള്‍ 75 വയസ്സായാല്‍ വിരമിക്കണമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയനേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ സന്തോഷത്തോടെ വഴിമാറണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ അന്തരിച്ച ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്ബോഴായിരുന്നു പ്രായപരിധി സംബന്ധിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

75 വയസ്സ് തികയുമ്ബോള്‍ നിങ്ങളെ ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് വയസ്സായി, മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് മോഹന്‍ ഭാഗവത് ഓര്‍മ്മപ്പെടുത്തി. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് ആര്‍എസ്‌എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

Related News