വായ്പ തിരിച്ചടയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

  • 11/07/2025

കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ഭാര്യ എടുത്ത വായ്പയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദിച്ചു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. വിദ്യ എന്ന യുവതി ഭര്‍ത്താവിന്റെ ജാമ്യത്തില്‍ പണം കടമെടുത്തിരുന്നു. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കി. ഇതേച്ചൊല്ലി ദമ്ബതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. യുവതിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ഭര്‍ത്താവ് വിജയ് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു.

Related News