സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ പുഴയിലേക്ക് തള്ളിയിട്ടു; യുവതിക്കെതിരെ പരാതി

  • 12/07/2025

സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ ഭാര്യ നിറഞ്ഞൊഴുകുന്ന കൃഷ്ണനദിയിലേക്ക് തള്ളിയിട്ടു. മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. മനഃപൂര്‍വം തള്ളിയിട്ടതെന്നാണ് നവവരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്‌ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

അടുത്തിടെ വിവാഹിതരായ ദമ്ബതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ മനഃപൂര്‍വം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തത്തപ്പ പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ പറയുന്നത്.

യുവാവ് നദിയിലേക്ക് വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്. അതിനുപിന്നാലെ സംഭവത്തെ ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ റായ്ച്ചൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Related News