നിമിഷ പ്രിയയുടെ മോചനം: കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു

  • 12/07/2025

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും.

കൂടിക്കാഴ്ച്ചകള്‍ക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോണും അവിടെ തുടരുകയാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇടപെടുന്നുണ്ടെന്നാണ് സൂചന. യമനില്‍ ബിസിനസ് ബന്ധമുള്ളവര്‍ വഴി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തതാണ് പ്രതിസന്ധി. ദയാധനം സംബന്ധിച്ച്‌ ഉറപ്പ് നല്‍കാനും ശ്രമം നടക്കുന്നുണ്ട്.

ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം, ഈ സാഹചര്യത്തില്‍ നിമിഷപ്രിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായ ഇടപെടല്‍ വേണം. കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജി നല്‍കിയത്.

Related News