'ജനങ്ങള്‍ ബഹുമാനിക്കുന്നത് കാണുമ്ബോള്‍ സന്തോഷമുണ്ട്'; കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും പ്രശംസിച്ച്‌ രജനീകാന്ത്

  • 13/07/2025

കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും പ്രശംസിച്ച്‌ സൂപ്പര്‍താരം രജനീകാന്ത്. കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സൗഹൃദമുള്ളുണ്ടെന്നും ജനങ്ങള്‍ അവരെ ബഹുമാനിക്കുന്നത് കാണുമ്ബോള്‍ വളരെ സന്തോഷമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റേതായ തത്വങ്ങളും, പ്രത്യയശാസ്ത്രവും, മാനദണ്ഡങ്ങള്‍ ഉണ്ട്. അതിന് അനുസരിച്ചാണ് ഓരോ സഖാക്കളും പെരുമാറുന്നതെന്നും രജനീകാന്ത് പറഞ്ഞു.

മധുര എംപിയും സിപിഐ എം നേതാവും എഴുത്തുകാരനുമായ സു വെങ്കിടേശന്റെ 'വേല്‍പാരി' എന്ന നോവലിന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവലിന്റെ ഒരു ലക്ഷത്തില്‍പ്പരം കോപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്. സു വെങ്കിടേശന്‍, ടി കെ ആര്‍ തുടങ്ങിയ മുിര്‍ന്ന സിപിഐ എം നേതാക്കളെ നടന്‍ ചടങ്ങില്‍ പ്രശംസിച്ചു.

Related News