വിവാഹ മോചനം നേടിയതിന്റെ സന്തോഷം, പാലില്‍ കുളിച്ച്‌ ആഘോഷമാക്കി യുവാവ്

  • 14/07/2025

വിവാഹമോചനം നേടിയതിന്റെ സന്തോഷത്തില്‍ പാലില്‍ കുളിച്ച്‌ യുവാവ്. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മണിക് അലി എന്ന യുവാവ് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പാലില്‍ കുളിച്ച്‌ ആഘോഷമാക്കിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.

തന്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച്‌ പോയിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കരുതിയാണ് അവര്‍ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്ന വിഡിയോയില്‍ പറയുന്നുണ്ട്. 'ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്രനാണ്' എന്ന് അലി വിഡിയോയില്‍ പറയുന്നുണ്ട്.

Related News