വൈദ്യുതി-ജല ബിൽ തട്ടിപ്പ് കേസ്: പ്രവാസികളടക്കമുള്ള പ്രതികൾക്ക് 7 വർഷം തടവും വൻ തുകയും പിഴയും

  • 21/07/2025



കുവൈത്ത് സിറ്റി: വൈദ്യുതി-ജല ബില്ലുകളിൽ തിരിമറി നടത്തി പൊതുമുതൽ ദുരുപയോഗം ചെയ്ത കേസിൽ പ്രവാസികളടക്കമുള്ള പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ മുതബ് അൽ അർദിയുടെ നേതൃത്വത്തിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്. ചില പ്രതികളെ ശിക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും വൈദ്യുതി, ജല മന്ത്രാലയം ഫയൽ ചെയ്ത പരാതിയിൽ ഒരു പൗരൻ, മൂന്ന് ഈജിപ്ഷൻ , സ്ഥാപന ഉടമകൾ, ഒരു ജീവനക്കാരൻ എന്നിവരുൾപ്പെടെയുള്ള പ്രതികളോട് ഒരുമിച്ച് ഏകദേശം ഒരു ദശലക്ഷം ദിനാർ പിഴയായി അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.

ഏകദേശം അഞ്ച് ലക്ഷം ദിനാറിന്‍റെ പൊതുമുതൽ നഷ്ടം വരുത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ, കേസിലെ ഒന്നാം പ്രതി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സേവന കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ക്ലർക്ക് എന്ന നിലയിൽ തനിക്ക് ലഭിച്ച ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്ത് മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ കൃത്രിമം കാണിച്ചതായി പറയുന്നു.

ഇയാൾക്ക് അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനും, ഉപഭോഗ ബില്ലുകൾ കൈമാറ്റം ചെയ്യുന്നതിനും നൽകിയിരുന്ന അനുമതി ദുരുപയോഗം ചെയ്താണ് മറ്റൊരു അജ്ഞാത വ്യക്തിയുമായി ചേർന്ന് ഈ തട്ടിപ്പ് നടത്തിയത്.

Related News