കുവൈറ്റ് പ്രധാനമന്ത്രി ഇന്ത്യൻ അംബാസഡറെ ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു

  • 22/07/2025


കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. 

കൂടിക്കാഴ്ചയിൽ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശംസകൾ അംബാസഡർ സ്വൈക അറിയിക്കുകയും ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. സ്വീകരണത്തിൽ പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് മുഹമ്മദ് അൽ-ഖാലിദ് അൽ-സബാഹും പങ്കെടുത്തു.

Related News