കുവൈത്തിൽ യാത്രാവിലക്കുകൾ ഏര്‍പ്പെടുത്തുന്നതിൽ വർധന

  • 22/07/2025



കുവൈത്ത് സിറ്റി: 2024-ൽ കുവൈത്തിൽ നടപ്പാക്കിയ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് നടപടികളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായ വർദ്ധനവ് യാത്രാവിലക്കുകളും തടങ്കൽ ഉത്തരവുകളുമായി ബന്ധപ്പെട്ട നടപടികളിലാണ്. ഇത് 2023-ലെ 153,784 കേസുകളിൽ നിന്ന് 2024-ൽ 18.5 ശതമാനം വർദ്ധിച്ച് 182,255 കേസുകളായി ഉയർന്നു. ഇതിൽ 69,654 എണ്ണം യാത്രാവിലക്കുകളായിരുന്നു. ഇത് മൊത്തം എൻഫോഴ്സ്മെന്റ് നടപടികളുടെ 38.2 ശതമാനം വരും. 

അതേസമയം, 51,420 യാത്രാവിലക്കുകൾ നീക്കം ചെയ്യുകയും ചെയ്തു. ഇത് 28.2 ശതമാനം ആണ്. കടം, സാമ്പത്തിക തർക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള കേസുകളിൽ കോടതി വിധികൾ നടപ്പാക്കുന്നത് കർശനമാക്കാൻ കുവൈത്ത് അധികൃതര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ വർദ്ധനവ്. പൂർണ്ണമായി നടപ്പാക്കിയ ഫയലുകളുടെ എണ്ണം 70 ശതമാനത്തിലധികം വർദ്ധിച്ചു. 2023-ൽ ഇത് 43,427 ആയിരുന്നത് 2024-ൽ 73,935 ആയി ഉയർന്നു. നീതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിയമപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും കുവൈത്തിലെ നീതിന്യായ വ്യവസ്ഥ അതിന്റെ ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

Related News