ആത്മഹത്യാശ്രമം: പ്രവാസി യുവാവിനെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 22/07/2025



ജഹ്റ: ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതുകളിൽ പ്രായമുള്ള ഇദ്ദേഹം ആർട്ടിക്കിൾ 20 (ഗാർഹിക വിസ) റെസിഡൻസ് പെർമിറ്റിൽ രാജ്യത്ത് താമസിക്കുന്നയാളാണ്. തൊഴിലാളി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് കാണിച്ച് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു അടിയന്തര കോൾ ലഭിക്കുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായത്തിനായി മാറ്റുകയും കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. സംഭവത്തിന്‍റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News