അംഘാരയിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പരിശോധന; നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

  • 22/07/2025



കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ തെക്കൻ അംഘാര (സ്ക്രാപ്പ് വുഡ്) പ്രദേശത്ത് പൊതു അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. സുരക്ഷാ, അഗ്നിപ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുകയും, ചില സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.

Related News