ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; ഇന്ത്യൻ തൊഴിലാളികളുടെ സ്ഥിതി ചർച്ച ചെയ്ത് സ്ഥാനപതി

  • 22/07/2025



കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ശക്തമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ രാജ്യം അതീവ താല്പര്യം കാണിക്കുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. മാൻപവർ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബിയുമായി നടന്ന കൂടിക്കാഴ്ച, കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലും ഗാർഹിക തൊഴിലാളി വിഭാഗത്തിലുമുള്ളവരുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങളും പുതിയ അപ്‌ഡേറ്റുകളും കൈമാറുന്നതിനുള്ള സാധാരണ സംവിധാനത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ, മാനവവിഭവ ശേഷി മേഖലകളിലെ സഹകരണത്തിനായുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ അടുത്ത യോഗത്തിനായുള്ള ഒരുക്കങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സഹകരണത്തിന്റെ സാധ്യതകൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ പ്രവാസി സമൂഹങ്ങളിൽ ഇന്ത്യൻ സമൂഹം ഇപ്പോഴും ഏറ്റവും വലുതാണെന്ന് അംബാസഡർ വിശദീകരിച്ചു. സിഇഒമാർ, സാമ്പത്തിക മാനേജർമാർ മുതൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, നഴ്‌സുമാർ, ഗാർഹിക തൊഴിലാളികൾ, ഡ്രൈവർമാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യൻ സമൂഹം വ്യാപിച്ചുകിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News