'ഇത് അപകടകരമായ രീതി, പ്രതിഫലിക്കുന്നത് ബിജെപി ആര്‍എസ്‌എസ് ആള്‍ക്കൂട്ട ഭരണം'; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

  • 28/07/2025

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച്‌ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നീതിയല്ല, ബിജെപി ആര്‍എസ്‌എസ് ആള്‍ക്കൂട്ട ഭരണമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ വിമര്‍ശിച്ചു.

'വിശ്വാസത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല, ബിജെപി-ആര്‍എസ്‌എസ് ആള്‍ക്കൂട്ട ഭരണമാണ്. ഇത് അപകടകരമായ ഒരു രീതിയെ പ്രതിഫലിപ്പിക്കുന്നു. ഈ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വ്യവസ്ഥാപിതമായ പീഡിപ്പിക്കല്‍.

യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.'- രാഹുല്‍ ഗാന്ധി കുറിച്ചു.

Related News