സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനം “തിരുവോണപ്പുലരി 2025”ആഘോഷിച്ചു.

  • 25/09/2025


"ഓണത്തിന്റെ സൗഹൃദവും സാംസ്കാരിക ഭംഗിയും ഒത്തുചേർന്ന് സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2025 മഹോത്സവമായി മംഗഫ്, അൽ നജാത് സ്കൂളിൽ വെച്ച് ആഘോഷിച്ചു. 

പഴയപള്ളി യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ. ഫാ. എബ്രഹാം പി. ജെ. അധ്യക്ഷത വഹിച്ച ഓണാഘോഷത്തിൽ പഴയപള്ളി യുവജനപ്രസ്ഥാനം സെക്രട്ടറി മനു മോനച്ചൻ സ്വാഗതം ആശംസിച്ചു. ഈ വർഷത്തെ ഓണാഘോഷം റവ. ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. തിരുവോണപ്പുലരി 2025 ന്റെ ഭാഗമായി പുറത്തിറക്കിയ യുവദർശനം മാസികയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശന കർമ്മം യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ പ്രസിഡന്റ് റവ. ഫാ. അജു വർഗ്ഗീസ് നിർവഹിച്ചു. മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗ്ഗീസ്, ഇടവക ട്രസ്റ്റീ റെജി പി. ജോൺ, യുവദർശനം പ്രത്യേക പതിപ്പ് കൺവീനർ ലിബു എം വർക്കി എന്നിവർ സംസാരിച്ചു. ഇടവക സെക്രട്ടറി ബാബു കോശി, യുവജനപ്രസ്ഥാനം പ്രത്യേക ക്ഷണിതാവ് ജിനു എബ്രഹാം വർഗ്ഗീസ്, യുവജന പ്രസ്ഥാനം കുവൈറ്റ്‌ സോണൽ പ്രഥമ ട്രഷററും യുവദർശനം പ്രത്യേക പതിപ്പ് കോ. കൺവീനർ റോഷൻ സാം മാത്യു, പഴയപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ലിജോ കോശി ജോൺ, ട്രഷറർ ബൈജു എബ്രഹാം ജോർജ്, ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ മനോജ്‌ ഇടിക്കുള തോമസ്, തിരുവോണപ്പുലരി 2025 കോ. കൺവീനർ റോണി ജോൺ, റിസപ്‌ഷൻ കൺവീനർ ജോജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തിരുവോണപ്പുലരി 2025 ജനറൽ കൺവീനർ റോബിൻ ഡാനിയേൽ മാത്യു ഏവർക്കും നന്ദി രേഖപ്പെടുത്തി.

ഇടവകയുടെ ആത്മീയ സംഘടനകളുടെ വിവിധ കലാപരിപാടികൾ, ഫാഷൻ ഷോ, പഞ്ചാരി മേളം, തിരുവാതിര കളി, ഡാൻസ്, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, മ്യൂസിക്കൽ ബാൻഡ്, വിഭവ സ‌മൃദമായ ഓണസദ്യ, ഗാനമേള എന്നിവയിലൂടെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ഈ ഓണാഘോഷം മാറി."

Related News