ഇന്ത്യൻ സ്ഥാനപതിക്ക് ഐബിപിസി കുവൈറ്റ് യാത്രയയപ്പ് നൽകി

  • 27/09/2025


 
കുവൈറ്റിലെ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (IBPC), ഇന്ത്യയുടെ കുവൈറ്റ് സ്ഥാനപതി ഡോ. ആദർശ് സ്വൈകയ്ക്കും ഭാര്യ ശ്രീമതി വന്ദന സ്വൈകയ്ക്കുമായി പ്രത്യേകമായി സൗഹൃദപരമായ യാത്രയയപ്പ് ഡിന്നർ സംഘടിപ്പിച്ചു.
ഡോ. സ്വൈകയുടെ കാലയളവിൽ ഇന്ത്യ–കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തുന്നതിലും കുവൈറ്റുകാരുമായുള്ള ആത്മബന്ധം വളർത്തുന്നതിലും, വ്യാപാര-സാംസ്കാരിക ഇടപഴകലുകൾക്ക് പുതുവഴികൾ തുറന്നതിലും അദ്ദേഹം നൽകിയ പ്രോൽസാഹനവും അചഞ്ചലമായ പിന്തുണയും അനുസ്മരിപ്പിച്ചുകൊണ്ട് ഐബിപിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ അവരുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
ഐബിപിസി അംഗങ്ങളുമായി ചേർന്ന് ഇന്ത്യ–കുവൈറ്റ് സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന നിരവധി പ്രാധാന്യമുള്ള പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ തന്റെ നന്ദി രേഖപ്പെടുത്തുകയായിരുന്നു ഡോ. സ്വൈക.
സൗഹൃദപരവും അർത്ഥപൂർണ്ണവുമായ ഈ സംഗമം, ഡോ. സ്വൈകയുടെ സംഭാവനകൾ അനുസ്മരിപ്പിക്കാനും, അവരുടെ ഭാവി ജീവിതയാത്രയ്ക്ക് ഐബിപിസി അംഗങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നേർന്നു വിട പറയാനും ഒരു അവസരമായി മാറി.

Related News