കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (KJPS ) “പൊന്നോണം 2025” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

  • 19/10/2025

കുവൈത്ത് സിറ്റി:

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (KJPS ) “പൊന്നോണം 2025” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിലെ കലാ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ പ്രസിഡന്റ് ബിനിൽ ദേവരാജൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷാജി സാമുവൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, വനിതാ വേദി ചെയർപേഴ്സൺ മിനി ഗീവർഗീസ്, അബ്ദുൾ വാഹിദ്, രാജു വർഗീസ്, ടൈറ്റസ് വര്ഗീസ്, നൈസാം റൗത്തർ, ബിജിമോൾ ആര്യ, സുനിൽകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. വത്സരാജ്, മാത്യു യോഹന്നാൻ, ജോയ് നലില്ല, ജോയ് തോമസ്, ജിതേഷ്, വര്ഗീസ് ഐസക്, ജിത്ത്, ബൈജു മിഥുനം, മുകേഷ് നന്ദനം, സജികുമാർ പിള്ള, രഞ്ജന ബിനിൽ, ഗിരിജ അജയ്, ഷംന അൽ ആമീൻ, പ്രമീൾ പ്രഭാകർ, ദീപു ചന്ദ്രൻ, ശശികർത്ത, സിബി ജോസഫ് എന്നിവർ നേതൃത്വം കൊടുത്തു. 

വിവിധ യൂണിറ്റിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഈ അവസരത്തിൽ ഒരുക്കിയിരുന്നു. ട്രഷറർ അജയ് നായർ നന്ദി പറഞ്ഞു.

Related News