കേരള അസോസിയേഷൻ 'നോട്ടം 2025' ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 ന്

  • 19/10/2025



കേരള അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക  ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം'  2025 ഡിസംബർ 5 ന് അഹ്‌മദി ഡി.പി.എസ്  സ്കൂൾ ഓഡിറ്റോറിയത്തിൽ. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നോട്ടത്തിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ മുഖ്യ അഥിതി ആയിരിക്കും. സംവിധായകൻ ഡോ. ബിജു മേള ഉത്ഘാടനം ചെയ്യും. സിനിമ നിരൂപകൻ  ഡോ സി എസ് വെങ്കിഡേശ്വരൻ ചീഫ് ജൂറി അംഗവും, സംവിധായകൻ വി. സി. അഭിലാഷുമാണ് ജൂറി അംഗങ്ങളായി മേളയിൽ എത്തുന്നത്.

സിനിമകൾ സബ്‌മിറ്റ് ചെയ്യേണ്ട അവസാന തിയതി നവംബർ 20 രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഭാരവാഹികളുമായി ബന്ധപെടുക 63336967, 
55831679, 99753705, 60661283, 69064246.

Related News