കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി സാധാരണ ജനജീവിത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളില്‍ നാലാം ഘട്ടം ഓഗസ്റ്റ് 18 ചൊവ്വാഴ്ച മുതൽ ആരംഭിക്കും.കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന ഫൂട്ബാള്‍ സീസണ്‍ ഓഗസ്റ്റ് 15 ന് തുടങ്ങും. അതോടപ്പം പൊതു ഗതാഗതവും , ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, ബാർബർഷോപ്പുകൾ, ടൈലറിംഗ് എന്നീ മേഖലയിലെ സ്ഥാപനങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഭാഗിക കർഫ്യു തുടരും , ഓഗസ്റ്റ് 20ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ കർഫ്യു സമയത്തിൽ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കും. നിലവില്‍ ദൈനംദിന രോഗബാധിതരുടെയും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണത്തില്‍ അനുഭവപ്പെടുന്ന കുറവും , രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന മുതലായ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ടാണു ആരോഗ്യ മന്ത്രാലയം നാലാം ഘട്ടത്തിന് അനുമതി നല്‍കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?