അമീരി ഹോസ്പിറ്റലിലെ കോവിഡ് മുൻനിര ഡോക്ടർ മരണപ്പെട്ടു, മരണം കോവിഡിൽനിന്നുള്ള രോഗമുക്തിക്ക് ശേഷം.

  • 14/08/2020

കുവൈറ്റ് സിറ്റി : അമീരി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഈജിപ്ഷൻ ഡോക്ടർ അവാദ് അബ്ദുൽ ഹമീദ് മരണപ്പെട്ടു. കോവിഡ് ചികിത്സയുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരിൽ ഒരാളാണ് അവാദ് അബ്ദുൽ ഹമീദ്. കൊവിഡ് -19 രോഗികൾക്ക് ചികിത്സയ്ക്കായി നിയോഗിച്ചിട്ടുള്ള ജാബർ ഹോസ്പിറ്റലിൽ ആയിരുന്നു പ്രവർത്തനം. കഴിഞ്ഞ മെയ് അവസാനത്തോടെ ഡോക്ടർക്ക് കൊറോണ വൈറസ് ബാധിച്ചതായും ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, ഇന്ന് രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ മുബാറക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണപ്പെടുകയും ചെയ്തു. മരണകാരണവും വൈറസ് ബാധിച്ചതിന്റെ വ്യാപ്തിയും വീണ്ടും കണ്ടെത്താനായി ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും ആരോഗ്യവൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related News