കുവൈത്തില്‍ കര്‍ഫ്യൂ ഓഗസ്റ്റ് 30 ഞായറാഴ്ച പിന്‍വലിക്കും

  • 20/08/2020

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള ഭാഗിക കര്‍ഫ്യൂ ഓഗസ്റ്റ് 30 ഞായറാഴ്ച അവസാനിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് നിര്‍ണ്ണായകമായ തീരുമാനം കൈകൊണ്ടത്. വിവാഹങ്ങൾ, സ്വീകരണങ്ങൾ, പൊതു- സ്വകാര്യ ദിവാനിയകൾ എന്നിവയുൾപ്പെടെയുള്ള കുടുംബേതര സാമൂഹിക ഒത്തുചേരലുകൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാര്‍ച്ച് അവസാന വാരത്തിലായിരുന്നു രാജ്യമൊട്ടാകെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കൊറോണ വൈറസിന്‍റെ ഏറ്റവും അപകടകരമായ ഘട്ടം മറികടന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഭാഗിക കര്‍ഫ്യൂയായി കുറച്ചത്. അഞ്ച് ഘട്ടങ്ങളിലായി സാധാരണ ജീവിതം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി നേരത്തെ തന്നെ കര്‍ഫ്യൂ സമയത്തില്‍ അയവുകള്‍ വരുത്തിയിരുന്നു. താമസ കേന്ദ്രങ്ങളിൽ രാത്രി ആളുകൾ കൂട്ടം കൂടുന്നതും അതുവഴി രോഗപ്പകർച്ചയും തടയുകയാണ് ലക്ഷ്യമിട്ടായിരുന്നു നിശാ നിയമം നടപ്പിലാക്കിയത്. കുവൈത്തില്‍ പ്രവാസി മലയാളികള്‍ക്കടക്കം ആശ്വാസകരമായ പ്രഖ്യാപനമാണ് ഇന്ന് മന്ത്രിസഭ നടത്തിയത്.

Related News