വഫ്ര പ്രദേശത്തെ മദ്യനിർമ്മാണശാല റെയ്ഡ് ചെയ്തു.

  • 21/08/2020

കുവൈറ്റ് സിറ്റി : മേജർ ജനറൽ സാലിഹ് മാതാറിന്റെ നേതൃത്വത്തിലുള്ള അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ വഫ്ര പ്രദേശത്തെ ഏറ്റവും വലിയ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി. അവിടെ മദ്യം നിർമ്മാണത്തിനുപയോഗിച്ച 3 വലിയ ടാങ്കും അതിനോടനുബന്ധിച്ച യൂണിറ്റും, പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്ക് തയ്യാറായി മദ്യവും റെയ്ഡ് ചെയ്തു കണ്ടുകെട്ടി. റെസിഡൻഷ്യൽ ഏരിയയിലെ ഒരു അപാർട്മെന്റ് മദ്യനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് അഹ്മദി സെക്യൂരിറ്റിക്ക് ലഭിച്ച വിവരത്തെത്തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.

Related News