കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്ന് ടൂറിസം മേഖലയെയും ചെറുകിട ട്രാവൽ കമ്പനികളുടെ ഉടമകളെയും ദോഷകരമായി ബാധിച്ച നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാൽ 430 ലധികം ട്രാവൽ, ടൂറിസം ഓഫീസുകൾ പാപ്പരത്തത്തിന്റെയും ജുഡീഷ്യൽ പ്രോസിക്യൂഷന്റെയും വക്കിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊറോണ പകർച്ചവ്യാധി ബാധിച്ച മിക്ക രാജ്യങ്ങളിലും കാണാത്ത വിധത്തിൽ രാജ്യത്തെ ട്രാവൽ ടൂറിസം മേഖല തകർന്നത് ആശ്ചര്യകരമാണെന്ന് ട്രാവൽ ഏജൻസി അസോസിയേഷൻ ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. തുടർന്ന് ഈ മേഖലയെ സംരക്ഷിക്കുവാൻ കുവൈറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സീസ് അസോസിയേഷൻ (കെടിടിഎഎ) സർക്കാരിന്റെ മുന്നിൽ ചില നിർദ്ദേശങ്ങൾ സമർപ്പിച്ചു. താൽക്കാലികമായി നിർത്തിവച്ച 31 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ പഠനം നടത്തണമെന്നും , നിലവിലെ ഹോം ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ വിദേശികൾ കുവൈത്തിലേക്ക് തിരികെവരാനായി UAE പോലുള്ള വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാലുദിവസം താമസിച്ചു കുവൈത്തിലേക്ക് വരുമ്പോൾ അതിന്റെ പ്രയോജനം അവിടുത്തെ ട്രാവൽ ടൂറിസം മേഖലക്കാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?