വിദേശികളുടെ എണ്ണം കുറയ്ക്കും, ജനസംഖ്യാ അസംതുലിതാവസ്ഥ; കരട് രേഖ തയ്യാറായി.

  • 22/08/2020

കുവൈറ്റ് സിറ്റി : രാജ്യത്തെ വിദേശി സ്വദേശി അനുപാതം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ജനസംഖ്യാ അസംതുലിതാവസ്ഥ കരട് രേഖ ഹ്യൂമൻ റിസോഴ്സ്‌ കമ്മിറ്റി തയ്യാറാക്കി മിനിസ്ട്രി ഓഫ് ജസ്റ്റിസിന് സമർപ്പിച്ചു. കരട് നിയമത്തിന് 6 മാസത്തിനുള്ളിൽ മന്ത്രിസഭ അംഗീകാരം നൽകേണ്ടതാണ്, അതിൽ നിന്ന് പ്രവാസി തൊഴിലാളികളുടെ ജനസംഖ്യാ പരിധി ഉൾക്കൊള്ളുന്ന നിയമം പ്രാബല്യത്തിൽ വരും. വിവിധ ഏജൻസികളിൽ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളും നേതൃത്വം നൽകുന്ന ജനസംഖ്യാ അസംതുലിതാവസ്ഥ വിശകലനം ചെയ്യുന്നതിനായി ഒരു ദേശീയ സമിതി രൂപീകരിക്കേണ്ടതുണ്ടെന്ന് കരട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥയുടെ കാരണങ്ങളെക്കുറിച്ച് ഒരു പഠനം തയ്യാറാക്കുകയും രാജ്യത്തിന്റെ പൊതുവികസന പദ്ധതിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ജനസംഖ്യാ ഘടന സംഘടിപ്പിക്കുന്നതിന് ഒരു പൊതു നയം രൂപീകരിക്കുകയും ചെയ്യുക. ഓരോ തൊഴില്‍ മേഖലയും കണക്കാക്കി ആവശ്യത്തിന് വേണ്ട പ്രവാസി തൊഴിലാളികളുടെ എണ്ണം നിശ്ചയിക്കേണ്ടതും ഈ സമിതിയാണ്. തുടര്‍ന്ന് ഓരോ വര്‍ഷവും രാജ്യത്തേക്ക് എത്തേണ്ട പ്രവാസികളുടെ എണ്ണത്തെ സംബന്ധിച്ച് മന്ത്രിസഭാ അന്തിമ തീരുമാനം പുറപ്പെടുവിക്കും. വിശദമായ പഠനങ്ങള്‍ക്ക് ശേഷം അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളില്‍ തൊഴില്‍ വിപണിക്ക് ആവശ്യത്തിലധികം വരുന്ന പ്രവാസി തൊഴിലാളികളെ കുവൈത്തിൽ നിന്ന് പുറത്താക്കണമെന്ന് കരടിൽ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസം, ജുഡീഷ്യറി, എയർലൈൻസ് , മിലിറ്ററി സപ്പോർട്ട്, മെഡിക്കൽ , ഗാർഹികം എന്നിവയുമായി ബന്ധപ്പെട്ട ചില തൊഴിൽ മേഖലകളിൽനിന്നുള്ളവരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും. വീട്ടുജോലിക്കാരുടെ റെസിഡൻസി സ്വകാര്യ അല്ലെങ്കിൽ എണ്ണ മേഖലയിലേക്കുള്ള മാറ്റം , സന്ദർശന വിസക്കാർക്ക് വർക്ക് വിസയിലേക്കോ ഫാമിലി വിസയിലേക്കോ ഉള്ള മാറ്റം, സർക്കാർ പദ്ധതികൾക്കായി റിക്രൂട്ട് ചെയ്ത തൊഴിലാളിയുടെ റെസിഡൻസി കരാർ അവസാനിച്ചതിനുശേഷമുള്ള പുതുക്കൽ എന്നിവ അനുവദിക്കില്ല എന്നും കരടിൽ വ്യക്തമാക്കുന്നു.

Related News