പാസ്‌പോർട്ട് റാങ്കിംഗ് ; ഗള്‍ഫില്‍ യു.എ.ഇ ഒന്നാമത്. കുവൈത്തിന് രണ്ടാം സ്ഥാനം

  • 22/08/2020

കുവൈത്ത് സിറ്റി : 2020 ലെ ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ കുവൈത്ത് പാസ്‌പോര്‍ട്ടിന്റെ റാങ്ക് 33-ൽ എത്തി.കഴിഞ്ഞ വര്‍ഷത്തെ 39 റാങ്കിൽ നിന്നാണ് ഈ വര്‍ഷം 33 സ്ഥാനത്തെത്തിയത്. മുന്‍കൂട്ടി വിസയ്‌ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്പോർട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും പാസ്പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്. ഗള്‍ഫില്‍ ഒന്നാം സ്ഥാനം യുഎഇക്കും രണ്ടാം സ്ഥാനം കുവൈത്തിനും ഖത്തറിനുമാണ് . വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങള്‍, ഇ-വിസയില്‍ പോകാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് പാസ്സ്‌പോര്‍ട്ട് ഇന്‍ഡക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.കുവൈറ്റ് പാസ്‌പോർട്ട് കൈവശമുള്ളവർക്ക് മുൻകൂട്ടി വിസ ലഭിക്കാതെ 33 രാജ്യങ്ങളിലേക്ക് പോകുവാന്‍ സാധിക്കും. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍ രണ്ടാമതും എത്തി. കഴിഞ്ഞ കാലങ്ങളില്‍ ഒന്നമതായിരുന്ന ജര്‍മനിയെ കടത്തിവെട്ടിയാണ് ജപ്പാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നതാണ് മൂല്യം കണക്കാക്കാന്‍ പ്രധാന മാനദണ്ഡമായി ഉപയോഗിച്ചിരിക്കുന്നത്. ജര്‍മന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുകയോ വീസ ഓണ്‍ അറൈവല്‍ സൗകര്യം സ്വീകരിക്കുകയോ ചെയ്യാം.191 രാജ്യങ്ങളിലേക്കുള്ള യാത്രാ സ്വാതന്ത്ര്യമാണ് ജാപ്പനീസ് പാസ്പോര്‍ട്ട് ഉറപ്പു നല്‍കുന്നത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 190 രാജ്യങ്ങളിലും പോകാം.സൗത്ത് കൊറിയയും മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് ഇറ്റലി, ഫിന്‍ലാന്‍ഡ്, സ്പെയിന്‍, ലുക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് . ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ ,സ്വീഡന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍റ്സ്, അയര്‍ലന്‍ഡ് ,സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, നോര്‍വേ, ബെല്‍ജിയം,ഗ്രീസ്, ന്യൂസിലാന്‍ഡ്, മാള്‍ട്ട, ചെക്ക് റിപ്പബ്ലിക് കാനഡ, ഓസ്ട്രേലിയ ,ഹംഗറി ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ് രാജ്യങ്ങള്‍

Related News