യാത്ര വിലക്ക്; പുതിയ രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു.

  • 22/08/2020

കുവൈത്ത് സിറ്റി: കോവിഡ് ഭീതിമൂലം 31 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് അഫ്ഗാനിസ്ഥാലേക്കും നീട്ടുമെന്ന് സൂചന. സര്‍ക്കാര്‍ ഈ തീരുമാനം അംഗീകരിച്ചതായിട്ടാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.ലോക മെമ്പാടും കോവിഡ് വ്യാപന വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സർക്കാരിന്റെ ഈ നടപടിയെന്ന് വിലയിരുത്തലുണ്ട്. നിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാർ 14 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ ഓരോ പത്ത് ദിവസത്തിലും വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ രോഗവ്യാപന സാധ്യത വിശകലനം ചെയ്ത് പട്ടികയില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. വിമാന വിലക്ക് കാരണം മലയാളികളടക്കം പതിനായിരകണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലാണ്. അവധിക്ക് നാട്ടിലെത്തി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കുടുങ്ങിയതായിരുന്നു ഇവര്‍. നാലു മാസമായി അടച്ചിട്ട കുവൈത്ത് വിമാന താവളം ഈ മാസം ആദ്യമാണ് അന്താരാഷ്ട്ര വാണിജ്യ സര്‍വീസിനായി തുറന്നത്. നിലവില്‍ നിരോധന ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ കുവൈത്ത് വിസക്കാര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ വഴി എത്തുന്നതിന് വിലക്കില്ല.നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നിരവധി പേരാണ് ദുബൈ, ദോഹ തുടങ്ങിയ നഗരങ്ങളിൽ സന്ദർശക വിസയിൽ എത്തി രണ്ടാഴ്​ച താമസിച്ച് കുവൈത്തില്‍ എത്തുവാന്‍ ശ്രമിക്കുന്നത്. ദുബൈയിൽ ക്വാറൻറീനിൽ കഴിയുന്നതിന്​ 160 ദീനാർ മുതൽ 230 ദീനാർ വരെയാണ് പല ട്രാവല്‍ ഏജന്‍സികളും ഈടാക്കുന്നത്.

Related News