ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിന് രണ്ട് കേന്ദ്രങ്ങള്‍ കൂടി; അൽ നാസർ സ്പോർട്സ് ക്ലബിലെ ലൈസന്‍സ് സേവനം നിര്‍ത്തി

  • 23/08/2020

കുവൈത്ത് സിറ്റി : രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് ശേഖരിക്കുന്നതിനായി രണ്ട് പുതിയ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു. ജഹ്‌റയിലെ അൽ ഖൈമ മാളിലും കുവൈത്ത് സിറ്റിയിലെ സൂക്ക് ഷർക്കിലുമാണ് പുതിയ ഓട്ടോമേറ്റഡ് മെഷീനുകൾ സ്ഥാപിച്ചത്. നിലവില്‍ അവന്യൂസ് മാള്‍ , മറീന മാൾ, അൽ ഖൂത്ത് മാൾ എന്നിവിടങ്ങളിൽ നിന്നും ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് കിയോസ്കുകൾ വഴി ലൈസന്‍സ് കരസ്ഥമാക്കാം . അതിനിടെ താല്‍ക്കാലികമായി സംവിധാനിച്ച അൽ നാസർ സ്പോർട്സ് ക്ലബിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള സേവനങ്ങൾ ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ നിർത്തിവച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്മാർട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസൻസുകൾ ആണ് കുവൈത്തില്‍ വിതരണം ചെയ്യുന്നത്. പതിനാറര ലക്ഷം വിദേശികൾക്കും എട്ടുലക്ഷം സ്വദേശികൾക്കും ആണ് രാജ്യത്തു ഡ്രൈവിംഗ് ലൈസൻസ് ഉള്ളതായി കണക്കാക്കപ്പെടുന്നത്.

Related News