ഡിജിറ്റല്‍ സിവില്‍ ഐഡിക്കായുള്ള രജിസ്ട്രേഷന്‍ താല്‍ക്കാലികമായി നിർത്തി

  • 23/08/2020

കുവൈത്ത് സിറ്റി : ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡ് നിർത്തിയിയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ഡിജിറ്റല്‍ സിവില്‍ ഐഡിക്കായുള്ള പുതിയ രജിസ്ട്രേഷന്‍ മാത്രമാണ് താല്‍ക്കാലികമായി നിർത്തിവെച്ചതെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി.സാങ്കേതിക കാരണങ്ങളാല്‍ പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ മാത്രമാണ് നിര്‍ത്തിയതെന്നും നേരത്തെ രജിസ്ട്രേഷന്‍ ചെയ്തവരുടെ പ്രൊഫൈലുകള്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ പറഞ്ഞു. അഞ്ച് ലക്ഷത്തോളം പേരാണ് ആന്‍ഡ്രോയഡ് പ്ലാറ്റ്‌ഫോമിലും ഐഒഎസ് പ്ലാറ്റ്‌ഫോമിലുമുള്ള കുവൈത്ത് മൊബൈല്‍ ഐ‌ഡി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന് കീഴില്‍ ലഭ്യമായ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കാലഹരണപ്പെട്ട സിവില്‍ ഐഡി കാര്‍ഡ് പുതുക്കണം. മൈ ഐഡി മൊബൈല്‍ ആപ്പ് വഴി ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡ് എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര ഇടപാടുകളിലും പോലീസ് പരിശോധകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.

Related News