പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ട്രാക്കിന്റെ മുൻ പ്രസിഡന്റിന് യാത്രയയപ്പ് നൽകി.

  • 04/12/2020

പ്രവാസജീവിതം മതിയാക്കി  നാട്ടിലേക്ക് മടങ്ങുന്ന   ട്രാക്കിന്റെ മുൻ പ്രസിഡൻറും   ഓഡിറ്ററുമായ  നമ്മുടെ എല്ലാമെല്ലാമായ സുഭാഷ്  ഗോമസിന് കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ ഒരു യാത്രയയപ്പ്  നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രോട്ടോക്കോൾ എല്ലാം പാലിച്ചുകൊണ്ട് ഒരുയാത്രയയപ്പ് വ്യാഴാഴ്ച (03-12-2020) വൈകുന്നേരം 6.30 pm ന്  അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ചു നടത്താൻ സാധിച്ചു. പ്രസ്‌തുത പരിപാടിയിൽ  ട്രാക്ക് പ്രസിഡന്റ് ശ്രീ. വിധുകുമാർ , ജനറൽ സെക്രട്ടറി ശ്രീ. എം.എ. നിസ്സാം. ട്രഷറർ . കെ.ആർ. ബൈജു. വൈസ് പ്രസിഡന്റ് മാരായ ശ്രീ. ശങ്കരനാരായണൻ. അനിൽനായർ ജോയിന്റ് സെക്രട്ടറി. ശ്രീ. രാധാകൃഷ്ണൻ. ജോയിന്റ് ട്രഷർ മോഹൻ കുമാർ വനിതാ കൻവീണർ ശ്രീമതി പ്രിയ. എക്സിക്യൂട്ടീവ് മെംബർമാരായ അജിത് കുമാർ , കൃഷ്ണരാജ്. സുരേഷ് ശ്രീരാഗം എന്നിവർ പങ്കെടുത്തു.

Related News