കൊല്ലം ജില്ലാ കമ്മറ്റി ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു.

  • 05/12/2020

കുവൈറ്റ് സിറ്റി: കുവൈറ്റ് ഒ ഐ സി സി കൊല്ലം ജില്ലാ കമ്മറ്റി സൂം മിറ്റീംഗിലൂടെ ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു. പ്രസിഡന്റ് സൈമൺ ബേബി അദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ കൊല്ലം ഡി സി സി പ്രസിഡന്റ് ശ്രീമതി ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു.

കേരളപ്പിറവിക്ക് ശേഷം ഉണ്ടായ ഏറ്റവും മ്‌ളേച്ഛമായ സര്‍ക്കാരാണ് പിണറായി വിജയന്റേത്.  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്തും വിവിധ തട്ടിപ്പുകളും. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന്  മയക്കു മരുന്നു കച്ചവട ബന്ധം. കേരളത്തിലെന്നല്ല,  ഇന്ത്യയിലും ലോകത്ത് തന്നെയും  ഇത്തരമൊരു നികൃഷ്ട ഭരണകൂടമുണ്ടായിട്ടില്ല. ഇത് ഒരു അധോലോക ഭരണകൂടമാണ് എന്ന് കൊല്ലം ജില്ലാ ഡി സി സി പ്രസിഡന്റ് ശ്രീമതി ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

അഴിമതിയും, തീവെട്ടിക്കൊള്ളയും മുഖമുദ്രയാക്കിയ    ഈ  ജനവിരുദ്ധ സര്‍ക്കാരിനെ  അടിച്ചിറക്കി ശുദ്ധം തളിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള  ആദ്യപടിയാണ്  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇതൊരു ചരിത്ര ദൗത്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ   ഇടതു അധോലോക ഭരണത്തെ  തൂത്തെറിയാനും  യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ  വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എല്ലാ സമ്മതിദായകരോടും സ്‌നേഹപൂര്‍വ്വം 
മുഖ്യാപ്രഭാഷൻ കെ പി സി സി സെക്രട്ടറി അഡ്വ: ബി ആർ എം ഷഫീർ അഭിപ്രായപ്പെട്ടു. ഒ ഐ സി സി നാഷണൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി Adv. സഞ്ചയ്ഖാൻ, 
സാമുവൽ ചാക്കോ , വർഗ്ഗീസ് ജോസഫ് മാരമൺ ,  പ്രേമ്സൺ കായംകുളം, രാജീവ് നെടുവിലേമുറി, ഹരീഷ് ത്രിപ്പൂണിത്തറ, വിപിൻ മങ്ങാട്, ബിനോയ് ചന്ദ്രൻ, ജോമോൻ കോയിക്കര, ദിലീപ് പലക്കാട്, ഷെഫീക് മയൂര, നാഷണൽ വൈസ് പ്രസിഡന്റ് എബി വരിക്കാട്, ജന: സെക്രട്ടിറി ബി എസ് പിള്ള, ബേക്കൻ ജോസഫ്, റോയി മാത്യു കൈതവന, മനോജ് ചണ്ണപ്പേട്ട, ജോയി ജോൺ തുരുത്തിക്കര, ജോയി കരവാളൂർ എന്നിവർ  അശംസ നൽകി.ഷംസു താമരക്കുളം സ്വാഗതവും ജോർജ്‌ജീ ജോർജ്ജ് നന്ദിയും പറഞ്ഞു. അന്തരിച്ച അഹമ്മദ് പട്ടേലിന് വൈസ് പ്രസിഡന്റ് റോയി എബ്രാഹം അനുശേചന പ്രമേയം അവതരിപ്പിച്ചു. 

Related News