TEXAS KUWAIT ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

  • 08/12/2020

C.I.S കുവൈറ്റ്, ഇന്ത്യൻ ഡോക്ടർസ് ഫോറം കുവൈറ്റ് ന്റെ സഹകരണത്തോടെ നടത്തുന്ന Know Cancer better എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഡിസംബർ 3ന് വൈകിട്ട് 7 മണിക്ക് Zoom മീറ്റിങ്ങിലൂടെ തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ TEXAS KUWAIT ക്യാൻസർ അവേർനസ് ക്യാമ്പ് സംഘടിപ്പിച്ചു, കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ വരുൺ രാജൻ ക്യാൻസർ രോഗത്തെ കുറിച്ച് വിശദമായി സംസാരിക്കുകയും മെമ്പേഴ്സ്ന്റെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ടെക്സാസ് കുവൈറ്റ് പ്രസിഡണ്ട് അരുൺ രാജഗോപാൽ അധ്യക്ഷനായ പരിപാടിയിൽ, ടെക്സാസ് ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ സ്വാഗതവും, ടെക്സാസ് കുവൈറ്റ് ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും രേഖപ്പെടുത്തി,
 കൂടാതെ C.I .S കുവൈത്ത് പ്രതിനിധി സുരേഷ് ആശംസയും അറിയിച്ചു.
ക്യാൻസറിനെക്കുറിച്ചുള്ള നിരവധിപ്പേരുടെ സംശയങ്ങൾ മാറ്റാനും, പുതിയ അറിവുകൾ നേടാനും ഈ ക്യാൻസർ അ വയർനസ് ക്യാമ്പിലുടെ കഴിഞ്ഞു.

Related News