കല(ആർട്ട്) കുവൈറ്റ് -നിറം 2020’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു

  • 10/12/2020

കല(ആർട്ട്) കുവൈറ്റ് - 'നിറം 2020’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു
ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ
ജന്മദിനത്തോടനുബന്ധിച്ചു, കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബര് 13-ന് "നിറം
2020" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച
ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലും
പരിമിതിയിലും നിലവിലെ സാങ്കേതികതകൾ ഉപയോഗിച്ചു സ്വന്തം വീടുകളിൽ വെച്ച് തന്നെയാണ്
കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം
ഫഹഹീൽ അൽ-വതനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി, മൂന്നാം സ്ഥാനം ലേണേഴ്‌സ് ഓൺ
അക്കാദമി, അബ്ബാസിയയും നേടി.
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ
സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ
കുട്ടികളെ പങ്കെടുപ്പിച്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ.കെ.ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4
ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ (എൽകെജി-1) അദ്വിക്
നായക്, ജാബ്രിയ ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'ബി' (ക്ലാസ് 2–4) ആബെൽ അലക്സ്, ഇന്ത്യൻ
കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ, ഗ്രൂപ്പ് 'സി' (ക്ലാസ് 5–8) നിവേത ജിജു, ഗൾഫ് ഇന്ത്യൻ സ്കൂൾ,
ഫഹാഹീൽ, ഗ്രൂപ്പ് 'ഡി' (ക്ലാസ് 9–12) റീഡ ഷിമാസ് ഹുഡ, ഫഹഹീൽ അൽ-വതനീ ഇന്ത്യൻ
പ്രൈവറ്റ് സ്കൂൾ.
രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ബേസിൽ ജോജി, ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹഹീൽ, ഗ്രൂപ്പ് 'ബി'
അദ്വീത അരവിന്ദൻ, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'സി' മൃദുല രവീന്ദ്രൻ, ഭാരതീയ വിദ്യാഭവൻ,
ആൽഡിൻ ബിനോയ്, ലേണേഴ്‌സ് ഓൺ അക്കാദമി, ഗ്രൂപ്പ് 'ഡി' യൂനിസ് ഡിൻജെൻ, ഇന്ത്യൻ
കമ്മ്യൂണിറ്റി സ്കൂൾ.
മൂന്നാം സമ്മാനം - ഗ്രൂപ്പ് 'എ' പതിക് ജിഗ്നേഷ്, ജാക്ക് & ജിൽ ഭവൻസ്, ഡിയോൺ ജെയ്‌സൺ,
ലേണേഴ്സ് ഓൺ അക്കാദമി, ഗ്രൂപ്പ് 'ബി അകെയ്ൻ മിൻസുക, സാധന സെന്തിൽനാഥൻ, ഫഹഹീൽ
അൽ-വതനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, ഗ്രൂപ്പ് 'സി' സിദ്ധാർത്ഥ് കെ. വിനോദ്, ലേണേഴ്സ് ഓൺ
അക്കാദമി, ഗ്രൂപ്പ് 'ഡി' എയ്ഞ്ചൽ മേരി തോമസ്, ഇന്ത്യൻ സെൻട്രൽ സ്കൂൾ, സാന്ദ്ര സിബിച്ചൻ,
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ.
കളിമൺ ശില്പ നിർമ്മാണം (7-12 ക്ലാസുകൾ) ഒന്നാം സമ്മാനം, ഷാഹുൽ ഹമീദീൻ തംസുദീൻ,
ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ, രണ്ടാം സമ്മാനം, മരിയൽ ജെറാൾഡ്, യുണൈറ്റഡ്
ഇന്ത്യൻ സ്കൂൾ, മൂന്നാം സമ്മാനം, നഫീസത്ത് റവാൻ, കാർമൽ സ്കൂൾ.
2800-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ
96 പേർക്ക് മെറിറ്റ് പ്രൈസും 220 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും
രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം
സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. മെറിറ്റ്, കോൺസലേഷൻ സമ്മാന
ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പങ്കാളിത്ത സർട്ടിഫിക്കറ്റും
ഇമെയിൽ വഴി അയയ്ക്കും. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു
വെബ്പോർട്ടലുകളിലും ലഭ്യമാണ്.
ആർട്ടിസ്റ്റ്മാരായ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട, രെജീഷ് സുദിന എന്നിവർ
നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ.
കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2020 എന്ന
പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും
രേഖപ്പടുത്തിയതോടൊപ്പം ഇതുമായി സഹകരിച്ച കുരുന്നു പ്രതിഭകൾക്കും രക്ഷിതാക്കൾക്കും
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തുന്നതായും കല(ആർട്ട്) കുവൈറ്റ്
പ്രസിഡന്റ് മുകേഷ് വി. പി., ജനറൽസെക്രട്ടറി ശിവകുമാർ, ട്രെഷറർ ഹസ്സൻകോയ, ജനറൽ
കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.

Related News