ഭാരതീയ പ്രവാസി പരിഷത്, കർണ്ണാടക വിഭാഗവും ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 14/12/2020

കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്, കർണ്ണാടക വിഭാഗവും ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ  അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ഡിസംബർ 18 ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടക്കുക. 
 
കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration  എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ബിഡികെ:- മംഗഫ് / ഫഹഹീൽ: 69302536 I മഹബുള / അബു ഹലീഫ: 98557344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 98738016, അബ്ബാസിയ: 66149067

ബിപിപി-കർണ്ണാടക വിംഗ്:- രാജ് ഭണ്ടാരി: 62223205 / വിജയ് കൈരങ്ങള : 96692319 (സാൽമിയ) / സവിനയ: 97671506 (അബ്ബാസിയ)
വാഹന സൌകര്യം ഏർപ്പെടുത്തുന്നതാണ്.

Related News