ഇ​ന്ത്യ​ൻ എം​ബ​സി​യി​ല്‍ തീ​മാ​റ്റി​ക്​ ലൈ​ബ്ര​റി ഉ​ദ്​​ഘാ​ട​നം ചെയ്തു.

  • 26/08/2020

കു​വൈ​ത്ത്​ സി​റ്റി:  ഇ​ന്ത്യ​ൻ എം​ബ​സി​യി​ല്‍ സജ്ജീകരിച്ച തീ​മാ​റ്റി​ക്​ ലൈ​ബ്ര​റി ഉ​ദ്​​ഘാ​ട​നം അംബാസിഡര്‍ സിബി ജോര്‍ജ് നിര്‍വ്വഹിച്ചു. ലോകം ഇതുവരെയില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ഒരേ കുടുബത്തിലെ തന്നെ അംഗങ്ങള്‍ മാസങ്ങളായി യാതൊരു സമ്പര്‍ക്കവുമില്ലാതെ  കോവിഡ് കാരണം വിവിധ ദേശങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.  പതിവുകൾ തെറ്റി ആഘോഷ പൊലിമയില്ലാതെയാണ് സ്വന്തന്ത്ര ദിനം പോലും കടന്ന് പോയത്. 

ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​കം രാ​ജ്യ​ത്തിന്‍റെ  വൈവിധ്യമാണ്. കോവിഡ് ഭീതിയില്‍ ആഘോഷങ്ങളില്ലാതെ മറ്റൊരു ഫെസ്റ്റിവല്‍ സീസണ്‍ കൂടി കടന്ന് വരികയാണ്. കോവിഡ് ആരോഗ്യ  സുരക്ഷാ മാസദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കുവൈത്തിലെ എംബസ്സിയിലും ആര്‍ഷഭാരത സാംസ്കാരത്തിന്‍റെ പൈ​തൃ​കവും സ​വി​ശേ​ഷ​ത​കളും  പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന  പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കുമെന്ന്  അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കേണ്ട കടമ നാം ഓരോരുത്തരുടെതുമാണെന്നും ഈ പ്രതിസന്ധി കാലത്തില്‍  പരസ്പരം മനസിലാക്കിയും സഹായിച്ചും മുന്നോട്ടു പോവാൻ നമുക്ക് സാധിക്കണമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. ആ​ഴ്​​ച​യി​ൽ ഒ​രു ആ​ശ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും പ​രി​പാ​ടി​ക​ൾ.ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 'ഇ​ന്ത്യ​യി​ലെ ആ​ഘോ​ഷ​ങ്ങ​ൾ' പ്ര​മേ​യ​ത്തി​ലാ​ണ്​ അ​ടു​ത്ത ര​ണ്ടാ​ഴ്​​ച പ​രി​പാ​ടി​ക​ൾ സംഘടിപ്പികുകയെന്നും ഇതുമായി ബന്ധപ്പെട്ട പു​സ്​​ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും അദ്ദേഹം പറഞ്ഞു. 

എംബസ്സി പ്രസ്സ് സെക്രെട്ടറി ഫഹദ് അഹമദ് സൂരി സ്വാഗതം പറഞ്ഞ ചടങ്ങില്‍  ഉന്നത എംബസ്സി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു. ഓണവുമായി ബന്ധപ്പെട്ട ക്വി​സ്​ മ​ത്സ​രത്തിന്‍റെ ചോദ്യാവലിയും  സദസ്സില്‍ വിതരണം ചെയ്തു. റി​സ​പ്​​ഷ​നി​ലും കോ​ൺ​സു​ലാ​ർ ഹാ​ളി​ലും ക്വിസ് പങ്കെടുക്കുന്ന ഫോമുകള്‍ ലഭ്യമാണ്. ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്​​ത​ക​ങ്ങ​ളും സാ​ഹി​ത്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഡിജിറ്റല്‍ രൂപത്തില്‍   @thematic_lib എ​ന്ന ട്വി​റ്റ​ർ വി​ലാ​സ​ത്തി​ൽ ലഭിക്കുമെന്നും  എംബസ്സി അധികൃതര്‍ അറിയിച്ചു.

Related News