തൊഴിലാളികളടക്കമുള്ള ഇന്ത്യകാരുടെ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണുമെന്നും എംബസ്സിയുടെ പ്രവര്‍ത്തനം കൂടുതൽ ജനകീയമാക്കുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. എംബസിയില്‍ സംഘടിച്ച പ്രതിവാര ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറുക്കണക്കിന് അപേക്ഷകളാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ഥിച്ച് ലഭിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ പലരേയും പരിഗണിക്കാന്‍ സാധിച്ചില്ലെന്നും ആദ്യ ഓപ്പണ്‍ ഫോറത്തിന്‍റെ ഭാഗമായി ഉയര്‍ന്ന് വന്ന നിരവധി പരാതികള്‍ക്ക് പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു. പാസ്പ്പോര്‍ട്ട് ഔട്ട്സോര്‍സ് കേന്ദ്രങ്ങളുമായി ഉയര്‍ന്ന് വന്ന വിഷയങ്ങള്‍ പരിശോധിക്കുവാന്‍ വേണ്ടി നേരിട്ട് തന്നെ സേവന കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുകയും ഔട്ട്സോര്‍സ് കേന്ദ്രങ്ങളില്‍ വരുന്ന എല്ലാ അപേക്ഷകരുടേയും അപേക്ഷകള്‍ വാങ്ങി വെക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ദിനം പ്രതി 500 പാസ്പോര്‍ട്ടുകളാണ് എംബസ്സിയില്‍ നിന്നും വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 10 വരെയും ഉച്ചക്ക് 2 മുതല്‍ 3 വരെയും ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച് സെക്കന്‍റ് സെക്രെട്ടറി ഭാരതിയുടെ നേതൃത്വത്തില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ഹൗസ് നടക്കുന്നതായും ഇത് സംബന്ധമായി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സമര്‍പ്പിക്കുവാന്‍ കഴിയുമെന്നും അംബാസിഡര്‍ പറഞ്ഞു. കുവൈത്തിലെ എൻജിനിയര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അടുത്ത ആഴ്ചയിലെ ഓപ്പൺ ഹൗസില്‍ ചര്‍ച്ച ചെയ്യുകയെന്ന് സിബി ജോര്‍ജ് വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കുവൈത്തിലെ സിനീയര്‍ എഞ്ചിനീയര്‍മാരുടെ സംഘവുമായി ചര്‍ച്ചകള്‍ നടത്തിയതായും വിഷയം പരിഹരിക്കുവാന്‍ കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ദൌത്യത്തിന്‍റെ ഭാഗമായി നേരത്തെ ഗോവയിലേക്കും അമൃത്സരിലേക്കും സര്‍വീസുകള്‍ നടത്തിയതായും യാത്രക്കാരുടെ ലഭ്യത കുറവ് കാരണം എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റദ്ദാക്കിയതായും അംബാസിഡര്‍ അറിയിച്ചു. നാട്ടില്‍ നിന്നും കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് തിരികെ വരുന്ന കാര്യത്തില്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിഷയത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അംബാസിഡര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?