നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ്; പുതിയ രജിസ്ട്രേഷൻ സേവനം ആരംഭിക്കുന്നു

  • 28/08/2020



കുവൈറ്റ് സിറ്റി : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന്  വന്‍ തിരക്ക് അനുഭവപ്പെട്ട നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുവാന്‍ പുതിയ സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് ഉള്‍പ്പെടെ മറ്റു രേഖകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. കുവൈത്തികള്‍ക്ക്  അലവന്‍സും മറ്റും ലഭിക്കുന്നതിനും ദേശീയത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനായി ആറ് ഗവർണറേറ്റുകളിലെ എല്ലാ ഐഡന്റിറ്റി സെന്ററുകളിലും നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ സേവനം ആരംഭിച്ചതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന  സേവനങ്ങൾ  തുടരുമെന്നും ഓഗസ്റ്റ് 30 ഞായറാഴ്ച മുതല്‍ പുതിയ സര്‍വീസ് നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. 

Related News