സാമൂഹ്യകാര്യ മന്ത്രാലയത്തിലെ പ്രധാനപ്പെട്ട 34 തസ്തികകളിലെ വിദേശികളെ പിരിച്ചുവിട്ടു.

  • 29/08/2020

കുവൈറ്റ് സിറ്റി : സാമൂഹ്യകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വിദേശികളെ മാറ്റി കുവൈറ്റ് പൗരന്മാരെ പകരം നിയമിക്കാനുള്ള നടപടികൾ സാമൂഹികകാര്യ മന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അൽ അഖീൽ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ധനമന്ത്രിയും സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അൽ അഖീലും, സാമൂഹ്യകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ഷുയിബ് അടുത്തിടെ പുറപ്പെടുവിച്ച  വിജ്ഞാപന പ്രകാരം  മന്ത്രിയുടെ ഓഫീസിലെ നിയമ ഉപദേഷ്ടാവ്, അണ്ടർസെക്രട്ടറിയുടെ ഓഫീസിലെ അക്കൗണ്ടിങ് സ്പെഷ്യലിസ്റ്റ്, സഹകരണ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഓഫീസിലെ മുതിർന്ന നിയമ വിദഗ്ദ്ധൻ, സാമൂഹിക പരിപാലന മേഖലയിലെ സാമൂഹിക, മനശാസ്ത്ര സേവന വിദഗ്ധർ എന്നിവരുൾപ്പെടെയാണ് പിരിച്ചുവിടുന്നത് . മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പൗരന്മാരെ നിയമിക്കാനുള്ള വിവിധ മന്ത്രാലയങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായും കൂടാതെ ചില മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ 60 വയസ്സ് പൂർത്തിയാക്കിയവരുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.  

Related News