ബസ്സില്‍ വിദേശിയുടെ അഴുകിയ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

  • 03/09/2020കുവൈറ്റ് സിറ്റി : ബസ്സില്‍ വിദേശിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി.സാല്‍മിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സിലാണ് രണ്ട്‌ മൂന്ന്‌ ദിവസം പഴക്കമുള്ള മൃതദേഹം കിടന്നിരുന്നത്‌. മൃതശരീരത്തിന്  അടിവയറ്റിൽ മുറിവുണ്ട്. ബസ്സ്‌ ഉടമയേയും  ഡ്രൈവറേയും  പോലീസ്‌ ചോദ്യം ചെയ്‌തു.കഴിഞ്ഞ രണ്ട് ദിവസമായി ബസ് പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും  മരിച്ചയാളിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നും ബസ്സ്‌ ഉടമ വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറിയതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അധികൃതര്‍ അറിയിച്ചു. 

Related News