വ്യാജ മെഡിക്കല്‍ അവധി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; മൂന്നംഗ ഇന്ത്യന്‍ സംഘത്തെ പിടികൂടി.

  • 04/09/2020

കുവൈത്ത് സിറ്റി : വ്യാജ മെഡിക്കല്‍ അവധി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത മൂന്നംഗ  ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍  പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘാംഗങ്ങള്‍ കുടുങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍  ഉപഭോക്താവെന്ന വ്യാജേന രണ്ട്  ദിവസത്തെ ലീവിനായി സംഘത്തെ സമീപിക്കുകയും ഡോക്ടരുടെ വ്യാജ സീലോടെ  സ്റ്റാമ്പിൽ ഒപ്പിട്ട് നല്‍കുകയായിരുന്നു. നിരവധി സർക്കാർ ജീവനക്കാർക്കും വിദേശികള്‍ക്കും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായും ഇവരില്‍ നിന്നു വലിയ തുക സ്വരൂപിച്ചതായും  പ്രതികൾ ചോദ്യം ചെയ്യലില്‍  സമ്മതിച്ചു. 

പ്രതികള്‍ നല്കിയ വിവരമനുസരിച്ച് അഹ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍  ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ പേരില്‍ നിര്‍മ്മിച്ച 14 ളം വ്യാജ സീലുകളും കണ്ടെടുത്തു. സര്‍ക്കാര്‍ മേഖലയിലേയും  സ്വകാര്യ മേഖലയിലേയും  നിരവധി  ജീവനക്കാരാണ്  രോഗമുണ്ടെന്ന് കാണിച്ചു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് മുങ്ങുന്നത് . പ്രതികളെ നിയമ  നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക്  റഫർ ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

Related News